
ഇരവിപേരൂർ: ആദിയർ ജനതയുടെ ദേശീയ ഉത്സവമായ പൊയ്കയിൽ കുമാര ഗുരുദേവന്റെ 148-മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭക്തിഘോഷയാത്ര ഇന്ന് വൈകിട്ട് നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
പ്രധാന കവാടത്തിൽ താലപ്പൊലിയേന്തിയ 148 ബാലികമാർ ഘോഷയാത്രയെ സ്വീകരിച്ച് വിശുദ്ധ മണ്ഡപത്തിലേയ്ക്ക് ആനയിക്കും. 6 മണിക്ക് ഭക്തിഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈ.സദാശിവൻ അദ്ധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ തിരുമാവളവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ മുഖ്യാതിഥികളാകും. ആദിയർദീപം ജന്മദിന പതിപ്പ് പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
