SignIn
Kerala Kaumudi Online
Tuesday, 17 February 2026 2.20 AM IST

തന്നെ മാറ്റിയത് സ്വാഭാവിക നടപടിയല്ല: പ്രേംകുമാർ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് നടനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകുമാർ. ഏത് അക്കാഡമിയിലാണ് കാലാവധി കഴിഞ്ഞ ഉടനെ തലപ്പത്തുനിന്ന് മാറ്റിയിട്ടുള്ളതെന്നും ഇതൊരു സ്വാഭാവിക നടപടിയായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തന്നെ മാറ്റിയത് സ്വാഭാവികമായ നടപടിയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെക്കുറിച്ച് മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമി സെക്രട്ടറി ഇപ്പോഴും തുടരുന്നുണ്ടെന്നും പ്രേംകുമാർപറഞ്ഞു.

'എന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുൻപ് ഡിസംബറിൽ കൊച്ചിയിൽ സാംസ്‌കാരിക സംഗമം നടന്നിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെ പങ്കെടുത്ത അതിന്റെ ആലോചനാ യോഗത്തിൽ

ഞാൻ പറഞ്ഞു, സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എ. ബേബി ഇടപെടണമെന്ന്. ഇല്ലെങ്കിൽ സർക്കാരിനത് ദോഷം ചെയ്യുമെന്നും വളരെ പോസിറ്റീവായിട്ടാണ് പറഞ്ഞത്. അല്ലാതെ അത് സർക്കാരിനെതിരായ വിമർശനമൊന്നുമല്ല. ഞാൻ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊതുവേദിയിൽ പ്രസംഗിച്ചതല്ല. പക്ഷേ അവിടെയുണ്ടായിരുന്ന സഹപ്രവർത്തകർ ആരോ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തു. ആശാ സമരം പരിഹരിക്കാത്തതിൽ പ്രേംകുമാർ ധാർമ്മിക രോഷം പ്രകടിപ്പിച്ചെന്ന് പിറ്റേന്ന് വാർത്ത വന്നു.

മനുഷ്യ പക്ഷത്തു നിൽക്കുന്ന കലാകാരനാണ് ഞാൻ. എന്റെ ഏറ്റവും വലിയ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തിൽപ്പോലും ഞാൻ അഭിനയിക്കാത്തത്.ജനാധിപത്യ സംവിധാനത്തിൽ സമരങ്ങളുണ്ടായാൽ അതിലിടപെട്ട് പരിഹരിക്കാനുള്ള ആർജവം കാണിക്കണം- അദ്ദേഹം പറഞ്ഞു.

പ്രേം​കു​മാർ
കോ​ൺ​ഗ്ര​സിൽ
ചേ​ർ​ന്നേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​തു​ട​രെ​ ​വി​മ​ർ​ശ​നം​ ​ന​ട​ത്തു​ന്ന​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​പ്രേം​കു​മാ​ർ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ചേ​ർ​ന്നേ​ക്കും.​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​പ്രേം​കു​മാ​റു​മാ​യി​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചു.​ ​ജി​ല്ല​യി​ലെ​ ​ചി​ല​ ​നേ​താ​ക്ക​ൾ​ ​നേ​രി​ട്ടും​ ​സം​സാ​രി​ച്ചു.​ ​പാ​ർ​ട്ടി​യി​ലെ​ത്തി​യാ​ൽ​ ​അ​ർ​ഹ​മാ​യ​ ​പ​രി​ഗ​ണ​ന​ ​ന​ൽ​കു​മെ​ന്ന് ​കെ.​സി​ ​അ​റി​യി​ച്ചെ​ന്നാ​ണ് ​സൂ​ച​ന.
'​നാ​ളെ​ ​എ​ന്ത് ​സം​ഭ​വി​ക്കു​മെ​ന്ന് ​ഇ​ന്നെ​നി​ക്ക് ​പ​റ​യാ​നാ​കി​ല്ല​'​ ​എ​ന്നാ​യി​രു​ന്നു​ ​പ്രേം​കു​മാ​റി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ത​നി​ക്കാ​കി​ല്ല.​ ​ഒ​രു​ ​പാ​ർ​ട്ടി​യു​ടെ​ ​ച​ട്ട​ക്കൂ​ടി​ൽ​ ​നി​ൽ​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മി​ല്ല.​ ​സ്വ​ത​ന്ത്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​അ​ച്ഛ​ന​ട​ക്കം​ ​ത​ന്റെ​ ​കു​ടും​ബ​ക്കാ​രെ​ല്ലാം​ ​കോ​ൺ​ഗ്ര​സു​കാ​രാ​ണ്.​ ​ഒ​രി​ക്ക​ലും​ ​സി.​പി.​എം​ ​അം​ഗ​ത്വ​മെ​ടു​ത്തി​ട്ടി​ല്ല.​ ​താ​ൻ​ ​ഒ​രു​ ​ഉ​റ​ച്ച​ ​ദൈ​വ​ ​വി​ശ്വാ​സി​യാ​ണ്.
ചി​ല​ ​നി​ല​പാ​ടു​ക​ളി​ലേ​ക്കു​ ​വ​രാ​നു​ണ്ടെ​ന്നും​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക് ​പോ​കു​മോ​യെ​ന്ന് ​പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും​ ​പി​ന്നീ​ട് ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു​ ​പ​റ​ഞ്ഞു.​ ​ന​ല്ല​ ​പ​ദ​വി​ ​വാ​ഗ്ദാ​നം​ ​ല​ഭി​ച്ചാ​ൽ​ ​പ്രേം​കു​മാ​ർ​ ​കോ​ൺ​ഗ്ര​സി​ലെ​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ത​ല​സ്ഥാ​ന​ ​ജി​ല്ല​യി​ലെ​ ​നി​യ​സ​ഭാ​ ​സീ​റ്റി​ൽ​ ​ഒ​രെ​ണ്ണം​ ​പ്രേം​കു​മാ​റി​ന് ​ന​ൽ​കു​മെ​ന്നു​ ​വ​രെ​ ​അ​ഭ്യൂ​ഹ​മു​ണ്ട്.​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​നീ​ക്കി​യ​ത് ​ആ​ശാ​ ​സ​മ​ര​ത്തെ​ ​പി​ന്തു​ണ​ച്ചു​ ​കൊ​ണ്ടാ​ണെ​ന്നാ​ണ് ​പ്രേം​കു​മാ​റി​ന്റെ​ ​ആ​രോ​പ​ണം.​ ​കോ​ൺ​ഗ്ര​സ് ​രാ​ഷ്ട്രീ​യ​മാ​യി​ ​ഉ​യ​ർ​ത്തു​ന്ന​ ​വി​ഷ​യം​ ​കൂ​ടി​യാ​ണ​ത്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​പു​തു​യു​ഗ​ ​യാ​ത്ര​ ​ത​ല​സ്ഥാ​ന​ത്തെ​ത്തു​ന്ന​തി​നു​ ​മു​ന്നോ​ടി​യാ​യി​ ​പ്രേം​കു​മാ​ർ​ ​കോ​ൺ​ഗ്ര​സ് ​ക്യാ​മ്പി​ലെ​ത്തു​മെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​ക​രു​തു​ന്ന​ത്.

പ്രേം​കു​മാ​റി​നെ
പി​ന്തു​ണ​ച്ച് ​വി​ന​യൻ

കൊ​ച്ചി​:​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്‌​ത​തി​ൽ​ ​ന​ട​ൻ​ ​പ്രേം​കു​മാ​ർ​ ​ഉ​ന്ന​യി​ച്ച​ ​വി​മ​ർ​ശ​ന​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​സം​വി​ധാ​യ​ക​ൻ​ ​വി​ന​യ​ൻ.​ ​പ്രേം​കു​മാ​ർ​ ​പ​റ​ഞ്ഞ​തി​ൽ​ ​സ​ത്യ​വും​ ​വ​സ്തു​ത​യു​മു​ണ്ടെ​ന്നും​ ​സി​നി​മാ​ ​സം​ഘ​ട​ന​ക​ൾ​ ​പി​ന്തു​ണ​ച്ചി​ല്ലെ​ന്നും​ ​വി​ന​യ​ൻ​ ​പ​റ​ഞ്ഞു. അ​ക്കാ​ഡ​മി​ ​ചെ​യ​ർ​മാ​നെ​ന്ന​ ​നി​ല​യി​ൽ​ ​വ​മ്പ​ൻ​മാ​ർ​ ​ചെ​യ്ത​തി​ലും​ ​ഭം​ഗി​യാ​യി​ ​ഭ​ര​ണം​ ​ന​ട​ത്തു​ക​യും​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​ഇ​ടം​ ​കൊ​ടു​ക്കാ​തെ​ ​ചി​ട്ട​യോ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വം​ ​സം​ഘ​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ ​പ്രേം​കു​മാ​റി​നെ​ ​ഒ​ഴി​വാ​ക്കി​യ​ത് ​ശു​ദ്ധ​ ​നെ​റി​കേ​ടാ​ണ്.​ ​ മ​ല​യാ​ള​ ​സി​നി​മാ​ ​സം​ഘ​ട​ന​ക​ൾ​ ​ഒ​രു​ ​വാ​ക്കു​ ​കൊ​ണ്ടു​ ​പോ​ലും​ ​പ്രേം​കു​മാ​റി​നെ​ ​പി​ന്തു​ണ​ച്ചി​ല്ലെ​ന്നും​ ​ഫേ​സ്ബു​ക്ക് ​കു​റി​പ്പി​ൽ​ ​വി​ന​യ​ൻ​ ​പ​റ​ഞ്ഞു.

TAGS: PREMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.