
തിരുവനന്തപുരം: മയക്കു മരുന്ന് കേസിലെ നിർണ്ണായക തെളിവായിരുന്ന അടിവസ്ത്രം മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനിന്ന് കണ്ടെത്തി വിധിച്ച ശിക്ഷയും
കുറ്റക്കാരനെന്ന കണ്ടെത്തലും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജുവിന്റെ ഹർജി. ഹർജിയിലെ ആവശ്യം ഭാഗികമായി പരിഗണിച്ച കോടതി ശിക്ഷ മരവിപ്പിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയ കുറ്റം കൂടി മരവിപ്പിച്ചാലേ ആന്റണി രാജുവിന്റെ അയോഗ്യത മാറി കിട്ടൂ. ഇത് സംബന്ധിച്ച വാദം നേരത്തെ പൂർത്തിയായിരുന്നു. ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്.
ജനുവരി മൂന്നിനാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം കഠിന തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തിൽ താഴെയായതു കൊണ്ട് അപ്പീലിൽ വിധി വരുന്നതു വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |