SignIn
Kerala Kaumudi Online
Thursday, 05 March 2026 7.04 PM IST

റോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം: മൂന്ന് പേർക്കെതിരെ കേസ്

Increase Font Size Decrease Font Size Print Page
case

നാദാപുരം: നാദാപുരം സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം- തലശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് ഒരു കൂട്ടം യുവാക്കൾ ഉഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പടക്കങ്ങൾക്ക് തീ കൊളുത്തിയതോടെ വാഹനഗതാഗതം ഏറെ നേരം തടസപ്പെട്ടു. കോറോത്ത് മൊയ്തുവിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം മേഖലയിൽ വിവാഹസംഘങ്ങൾ റോഡിൽ ആഘോഷം നടത്തുന്നതും വാഹനങ്ങൾ തടയുന്നതും തുടർക്കഥയാവുകയാണ്.

TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.