SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.58 AM IST

വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം കടൽ വിഭവങ്ങളും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചതോ?​ ഡോക്ടർ പറയുന്നതിങ്ങനെ

Increase Font Size Decrease Font Size Print Page
lemon-juice

നിലമേലിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാർത്ത വന്നതിന് പിന്നാലെ കടൽ വിഭവങ്ങളും നാരങ്ങാവെള്ളവും ഒരുമിച്ച് കഴിച്ചതാണ് മരണകാരണമെന്ന പ്രചരണം കൊഴുക്കുകയാണ്. ഇവ രണ്ടിലെയും ചില ഘടകങ്ങൾ ഒരുമിച്ച് ചേർന്നാൽ വിഷമാകുമെന്നും ഇത് മരണത്തിലേക്ക് നയിക്കുമെന്നുമാണ് പ്രചരണം. എന്നാൽ ഇത് ശരിയല്ലെന്നാണ് ഡോക്ടർ പറയുന്നത്.

നാരങ്ങാവെള്ളവും കടൽ വിഭവങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കോ മരണത്തിനോ കാരണമാകില്ലെന്നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ ജനറൽ മെഡിസിൻ ഡോക്ടർ ഷിനു കേരളകൗമുദി ഓൺലെെനിനോട് പറഞ്ഞത്. നിലമേലിലെ രണ്ടുപേരുടെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയാവാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെയും പെട്ടെന്നുള്ള മരണം ഇതാണ് സൂചിപ്പിക്കുന്നത്. കടൽ വിഭവങ്ങൾ കഴിക്കുന്നത് അലർജിക്ക് കാരണമാകുമെങ്കിലും അത് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കില്ലെന്നും ഡോക്ടർ വ്യക്തമാക്കി.

ഇ കോളി, ഷിഗെല്ല ബാക്ടീരികളാണ് ഭക്ഷ്യവിഷബാധയ്ക്ക് പ്രധാന കാരണം. ബാക്ടീരിയകൾ ഉൽപാദിപ്പിക്കുന്ന വിഷവവസ്തുക്കൾ (toxins)​ അപകടകാരികളാണ്. ഈ വിഷവസ്തുക്കൾ ഭക്ഷണത്തിൽ കലർന്നാൽ പെട്ടെന്ന് തന്നെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. വളരെ വൃത്തിഹീനമായ സാഹചര്യങ്ങളാണെങ്കിൽ പല തരത്തിലുള്ള ബാക്ടീരിയകൾ ഭക്ഷണത്തിൽ ഉൾപ്പെടാം. ഇത് അപകടസാദ്ധ്യത കൂട്ടുന്നു. അടുക്കള, വിഭവങ്ങളുടെ വൃത്തി എന്നിവപോലെ പ്രധാനപ്പെട്ടതാണ് പാചകം ചെയ്യുന്നവരുടെ വൃത്തി.

ഭക്ഷണം തയ്യാറാക്കുന്ന വ്യക്തിയുടെ ശരീരത്തിൽ മുറിവോ ചിരങ്ങോ ഉണ്ടെങ്കിൽ അതിൽ നിന്നുള്ള ബാക്ടീരിയകൾ ഭക്ഷണത്തിൽ കലരുകയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. വേവാത്ത ഇറച്ചി,​ മയോണൈസ് എന്നിവയും വളരെ പെട്ടെന്ന് ബാക്ടീരിയകളുടെ കേന്ദ്രമാകും. ഇത് കഴിക്കുന്നതും അപകടമാണ്. ഭക്ഷ്യവിഷബാധയിലൂടെ നിർജലീകരണം സംഭവിക്കും. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാം.

പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് അപകട സാദ്ധ്യത കൂടുകയോ കുറയുകയോ ചെയ്യാം. നിലമേലിൽ ആറ് പേർ ഹോട്ടൽ ഭക്ഷണം കഴിച്ചെങ്കിലും രണ്ടുപേരുടെ മാത്രം മരണത്തിന് ഇടയാക്കിയത് അതുകൊണ്ടാവാം. പല ഹോട്ടലുകളിലും ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ വലിയ ബക്കറ്റിലെ വെള്ളത്തിലിട്ട് കഴുകിയെടുക്കുന്നു. ഇത് പാത്രത്തിൽ ബാക്ടീരിയകൾ കൂടാൻ കാരണമാകും. ഹോട്ടലിലെ വെള്ളവും വളരെയധികം ശ്രദ്ധിക്കണം. ഹോട്ടലുകളിൽ നിന്ന് നൽകുന്ന പച്ചവെള്ളം ഉപയോഗിക്കരുത്. കഴിവതും വീട്ടിൽ നിന്ന് തിളപ്പിച്ചാറ്റിയ വെള്ളം കൂടെ കൊണ്ടുപോകുന്നതാണ് നല്ലത്.

TAGS: SEAFOOD, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.