
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെതിരെ 'ഇരുണ്ടകാലം ഡോട്ട് കോം' എന്ന വെബ്‌സൈറ്റുമായി എൽ.ഡി.എഫ്. 2011-16ലെ യു.ഡി.എഫ് ഭരണകാലത്തെ ക്രമക്കേടുകളുടെയും വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും വാർത്തകളാണ് വീഡിയോ രൂപത്തിൽ വെബ്‌സൈറ്റിലുള്ളത്.
'മകനേ തിരിച്ചുവരല്ലേ' എന്ന തലക്കെട്ടോടെ, ആരോപണവിധേയരായ എം.എൽ.എമാരുടെ ചിത്രം അടക്കമാണ് വീഡിയോകൾ. നേരത്തെ സർക്കാരിനെതിരെ 'കടക്കുപുറത്ത്' എന്ന പേരിൽ കോൺഗ്രസ് കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
