
കാട്ടാളന്റെ ആദ്യ ലിറിക്കൽ വീഡിയോയിൽ വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുമായി തെന്നിന്ത്യൻ താരം സുനിൽ . കാടിന്റെ വന്യമായ താളവുമായി എത്തിയ ഗാനരംഗം പുഷ്പ' , 'ജയിലർ' തുടങ്ങി വമ്പൻ പാൻ ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ സുനിലും ഒപ്പം സുന്ദരിമാരും മജക്കോ മല്ലിക! എന്ന പാട്ട് സീൻ കൈയടക്കി.
സംഗീതം നൽകിയത് കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ്. ആലാപനം ആനന്ദ് ശ്രീരാജും ഭദ്രയും ചേർന്നാണ്. വിനായക് ശശികുമാറാണ് ഗാനരചന.ആന്റണി വർഗീസ് , ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം കാട്ടാളൻ നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ്, സംഭാഷണം ഉണ്ണി ആർ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ
സ്റ്റണ്ട് കെച്ച കെംബഡികെ ,പി .ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
