
ഷറഫുദീൻ നായകനായും കല്യാണി പണിക്കർ നായികയായും എത്തുന്ന മധുവിധു" മേയ് 1 ന് റിലീസ് ചെയ്യം. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്നു ".ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഫാമിലി ഫൺ എന്റർടെയ്നറാണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന് ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്ട് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ,
ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്, പി.ആർ.ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
