തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ 2634 കേസുകളിലായി 29,119 പേർക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർ നടപടികൾ ഒഴിവാക്കിയതും പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമായ കേസുകളുടെ എണ്ണം 1047 ആണ്. 692 കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്. ഗുരുതര സ്വഭാവമുള്ള വകുപ്പുകൾ ഉൾപ്പെടുന്ന കേസുകളാണ് പൂർണമായി പിൻവലിക്കാൻ കഴിയാത്തതെന്നും എ.പി അനിൽകുമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
എ.പി അനിൽകുമാർ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങൾ സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ 16 നാണ് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഇതിനെതിരെ സ്പീക്കർക്ക് പരാതി നൽകി. രണ്ട് ദിവസം മുൻപ് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. നിയമസഭ വെബ് സൈറ്റിൽ മറുപടി അപ്‌ലോഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |