SignIn
Kerala Kaumudi Online
Monday, 23 February 2026 7.11 AM IST

അക്ഷയ സംരംഭകരാകാൻ ഇപ്പോൾ അവസരം; അവസാന തീയതി മാർച്ച് ഏഴ്, ഇതെല്ലാമാണ് യോഗ്യത

Increase Font Size Decrease Font Size Print Page
akshaya

തിരുവനന്തപുരം: അക്ഷയ സംരംഭകരാകാൻ ഇപ്പോൾ അവസരം. ജില്ലയിൽ 85 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ അഞ്ച്, പട്ടികവർഗ വിഭാഗത്തിലേക്ക് ആറ് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.പ്രായപരിധി 18-50 വയസ്. എല്ലാ വിഭാഗക്കാർക്കും പ്രായപരിധി ബാധകമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർക്കും വനിത, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയിറ്റേജ് ലഭിക്കും. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്.

750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാർച്ച് ഏഴുവരെ അപേക്ഷ സമർപ്പിക്കാം. .

TAGS: CAREER, AKSHAYA, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.