
കണ്ണൂർ: പി.പി. ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വിജിലൻസ് റിപ്പോർട്ടിൽ അഴിമതി വ്യക്തമായിട്ടും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ബലിയാടാക്കി ദിവ്യയെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബെനാമി കേസിൽ അന്വേഷണം നടത്തിയാൽ പാർട്ടി സെക്രട്ടറിയുടെ വീട് മുതൽ എ.കെ.ജി സെന്റർ വരെ തെളിവെടുപ്പിന് പോകേണ്ടി വരുമെന്ന ഭയത്തിലാണ് സർക്കാരിന്റെ പിൻമാറ്റം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ബെനാമി കമ്പനിക്ക് കരാർ നൽകിയതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാണ്. എന്നാൽ അതിന്റെ ഉത്തരവാദിത്വം മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത് വിചിത്രമാണെന്നും ഷമ്മാസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |