
തൃശൂർ: എസ്.ഐ.ആർ 2026 ലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 25,12,921 വോട്ടർമാരാണ് ജില്ലയിലുള്ളത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പട്ടിക പുറത്തിറക്കി. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും പട്ടിക കൈമാറിക്കൊണ്ടാണ് പ്രസിദ്ധീകരണം നിർവഹിച്ചത്.
ചടങ്ങിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആൻഡ് തൃശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ പി.എ.വിഭൂഷണൻ, എം.സി. ജ്യോതി, ബൂത്ത് ലെവൽ ഓഫീസർമാർ, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
12,18,432 പേർ പുരുഷന്മാർ,
12,94,470 സ്ത്രീകളും
ജില്ലയിലെ വോട്ടർമാരിൽ 12,18,432 പേർ പുരുഷന്മാരും 12,94,470 സ്ത്രീകളും 19 ട്രാൻസ്‌ജെന്റേഴ്‌സും ഉൾപ്പെടും. 18 നും 19 നും ഇടയിൽ പ്രായമുള്ള 27,820 വോട്ടർമാരും 20 നും 29 നും ഇടയിൽ പ്രായമുള്ള 4,02,813 യുവവോട്ടർമാരും പട്ടികയിലുണ്ട്. 85 വയസിന് മുകളിൽ പ്രായമുള്ള 18,764 വോട്ടർമാരും ഭിന്നശേഷിക്കാരായ 24,735 വോട്ടർമാരും 22,249 പ്രവാസി വോട്ടർമാരും 1596 സർവീസ് വോട്ടർമാരും ലിസ്റ്റിലുണ്ട്.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ പുരുഷൻമാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ആകെ എന്ന ക്രമത്തിൽ
ചേലക്കര: 98,424 ..- 1,04,830--- 0--- 2,03,254,
കുന്നംകുളം : 94,746--- 1,00,346--- 1--- 1,95,093
ഗുരുവായൂർ : 1,05,724--- 1,11,237 ---3 ---- 2,16,964
മണലൂർ ; 1,07,466 ---- 1,12,336 --- 1---2,19,803
വടക്കാഞ്ചേരി ; 96,725---- 1,03,552 ----,3---- 2,00,280
ഒല്ലൂർ - 90,700--- 96,123 ---1--- 1,86,824
തൃശൂർ: 75,977 --- 83,814 ----2----1,59,793
നാട്ടിക -- 97,196 --- 1,04,914 ---2----- 2,02,112
കൈപ്പമംഗലം -87,378 --- 94,177 ---3 ---- 1,81,558
ഇരിഞ്ഞാലക്കുട 93,336 --- 99962 ---- - 1,93,300
പുതുക്കാട് -- 93,724 --- 97,239---0---- 1,90,963
ചാലക്കുടി -- 86,831 ---90,834 ---1--- 1,77,666
കൊടുങ്ങല്ലൂർ -- 90,205 ---95,106 -----0---- 1,85,311
1,10,489 വോട്ടർമാരുടെ വർദ്ധന
2025 ഒക്ടോബറിൽ നിലവിലുണ്ടായിരുന്ന പട്ടികയിൽ നിന്നും 1,37,242 വോട്ടർമാരുടെ കുറവും 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്നും 1,10,489 വോട്ടർമാരുടെ വർദ്ധനവും അന്തിമ വോട്ടർ പട്ടികയിലുണ്ട്. അർഹരായ എല്ലാ വോട്ടർമാർക്കും ഫോറം 6, ഡിക്ലറേഷൻ എന്നിവ സമർപ്പിച്ചു. തുടർന്നും വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ പൊതു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതിയുടെ 10 ദിവസം മുൻപ് വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള അപേക്ഷകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിവരെ നൽകാം. ഈ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കി തിരഞ്ഞെടുപ്പിന് മുൻപ് ഒരു സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |