
റോക്കിംഗ് സ്റ്റാർ യഷിന്റെ തീർത്തും വേറിട്ടൊരു ലുക്ക് പുറത്തുവിട്ട് ആരാധകരെ അമ്പരപ്പിച്ച് ടോക്സിക് ടീം . ചിത്രത്തിലെ യഷിന്റെ രണ്ടാമത്തെ കഥാപാത്രമായ 'ടിക്കറ്റ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവിട്ടത്. 'ടിക്കറ്റ് ടു ഹെൽ' എന്ന ടാഗ്‌ലൈനോടെ എത്തിയ ഈ ക്ലീൻ ഷേവൻ ലുക്ക്, ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണോ എത്തുന്നതെന്ന ചർച്ചകൾക്ക് വഴിതുറന്നു. നേരത്തേ പുറത്തുവിട്ട 'രായ' എന്ന ക്യാരക്ടർ പോസ്റ്റിന് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 197 ദശലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി . പ്രത്യേകിച്ചും ടീസറിന്റെ അവസാന 20 സെക്കൻഡുകൾ ഞെട്ടിച്ചു.ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന . മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. മാർച്ച് 19ന് റിലീസ് ചെയ്യും . കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
