SignIn
Kerala Kaumudi Online
Monday, 23 February 2026 6.39 AM IST

നിലീൻ സാന്ദ്രയെ ശ്യാമിൻ ഗിരീഷ് സ്വന്തമാക്കുന്നു

Increase Font Size Decrease Font Size Print Page
ss

നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവസംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ.

സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിലീൻ സാന്ദ്രയുടെ തിരക്കഥയിൽ ശ്യാമിൻ ഗിരീഷ് ആദ്യമായി സംവിധാനം ചെയ്ത ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ റിലീസിന് ഒരുങ്ങുകയാണ്

ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

കരിക്ക് വെബ് സീരിസിലൂടെയാണ് നിലീൻ സാന്ദ്ര പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുന്നത്. ക്രിഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം എന്ന ചിത്രത്തിൽ നായികവേഷത്തിൽ തിളങ്ങി. 2018 എന്ന ചിത്രത്തിൽ നരേന്റെ ഭാര്യ വേഷത്തിലും എത്തി.

റോക്ക് പേപ്പർ സിസേഴ്സ്, സാമാർത്ഥ്യ ശാസ്ത്രം എന്നീ വെബ് സീരിസുകൾക്കും രചന നിർവഹിച്ചു.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.