
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് മംഗളാരംഭം. ഇന്ന് വൈകിട്ട് 5.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവം ആരംഭിക്കുന്നത്. ഒമ്പതാം ഉത്സവദിനമായ മാർച്ച് 3നാണ് പൊങ്കാല. രാത്രി 8ന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിക്കും. ചടങ്ങിൽ ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്‌കാരം മോഹൻലാലിന് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |