
കൊച്ചി: 70ാമത് ഫിലിംഫെയർ സൗത്ത് 2024 അവാർഡിൽ മലയാളത്തിലെ മികച്ച നടനായി മമ്മൂട്ടി. ഭ്രമയുഗത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. അദ്ദേഹത്തിന് ലഭിക്കുന്ന 16-ാമത് ഫിലിംഫെയർ പുരസ്‌കാരമാണിത്. മികച്ച നടൻ വിഭാഗത്തിൽ ആസിഫ് അലി, ബേസിൽ ജോസഫ് എന്നിവരെയും പരിഗണിച്ചിരുന്നു.
കിഷ്‌കിന്ധാകാണ്ഡമാണ് മികച്ച ചിത്രം. വിജയരാഘവനാണ് സഹനടൻ. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. അഭിമന്യു എസ്. തിലകൻ, മേതിൽ ദേവിക എന്നിവർ നവാഗത താരങ്ങളായി. അന്തരിച്ച നടൻ ശ്രീനിവാസനെയും ശ്രീകുമാരൻ തമ്പിയെയും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. ആടുജീവിതം അഞ്ച് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. പൃഥ്വിരാജ് (മികച്ച നടൻ), റഫീഖ് അഹമ്മദ് (വരികൾ), ജിതിൻ രാജ് (ഗായകൻ), കെ.ആർ. ഗോകുൽ (നവാഗത നടൻ), സുനിൽ കെ.എസ് (ഛായാഗ്രഹണം) എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്.
ഫിലിംഫെയർ അവാർഡ് നിശ ആദ്യമായാണ് കേരളത്തിൽ സംഘടിപ്പിച്ചത്. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലായിയിരുന്നു പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |