വാളയാർ: വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ അഞ്ച് ലക്ഷം രൂപ വില വരുന്ന 94.5 ഗ്രാം എം.ഡി.എം.എ എക്സ്റ്റാസി പിടികൂടി. അതിമാരക മയക്ക്മരുന്നിന്റെ പട്ടികയിൽ ഉൾപ്പെടുന്ന ഇനമാണ് എം.ഡി.എം.എ എക്സ്റ്റാസി. ഇന്നലെ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബാലാജി കാബ്സ് എയർ ബസ്സിലെ യാത്രക്കാരനിൽ നിന്നാണ് മയക്ക് മരുന്ന് കണ്ടെടുത്തത്. കണ്ണൂർ കൂത്ത് പറമ്പ് പാറൽദേശത്ത് അഞ്ജലി വീട്ടിൽ ഫഹദിനെ(32) അറസ്റ്റ് ചെയ്തു. പ്രതിയെ പാലക്കാട് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) വി.ദേവകുമാർ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർമാരായ സന്തോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീഷ്, പ്രദീപ് എന്നിവർ പങ്കെടുത്തു.
വാളയാർ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ ലഹരിമരുന്നുമായി പിടിയിലായ ഫഹദിനൊപ്പം എക്‌സൈസ് ഉദ്യോഗസ്ഥർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |