SignIn
Kerala Kaumudi Online
Tuesday, 24 February 2026 4.40 AM IST

എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ച ഉടൻ

Increase Font Size Decrease Font Size Print Page
ldf

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ച ഉടൻ തുടങ്ങും. സി.പി.ഐയുമായിട്ടാവും ആദ്യ ചർച്ച. തുടർന്ന് മറ്റ് കക്ഷികളുമായും ചർച്ച നടക്കും. നിലവിലെ സീറ്റുകളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടാൽ അതേക്കുറിച്ചും ചർച്ചയുണ്ടാവും. ഈ ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് ചേർന്ന് അന്തിമ തീരുമാനമെടുക്കും.

വികസന മുന്നേറ്റ ജാഥകൾ വൻ വിജയമായിരുന്നുവെന്ന് ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ജാഥ പരാജയമാണെന്ന തരത്തിലുള്ള ഒരു ചർച്ചയും സി.പി.ഐയിൽ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

മദ്ധ്യമേഖലാ വികസന ജാഥ ഇടതു മുന്നണിക്കും കേരളാ കോൺഗ്രസിനും രാഷ്ട്രീയമായി വലിയ ഗുണമായെന്നാണ് കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞത്. ഗൃഹസന്ദർശന പരിപാടിയും ഏറെ വിജയകരമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക തയ്യാറാക്കാനുള്ള സബ് കമ്മിറ്റിയെ അടുത്തയാഴ്ച തീരുമാനിക്കും. എല്ലാ ഘടകകക്ഷികളിൽ നിന്നും ഓരോ പ്രതിനിധിയെ

ഉൾപ്പെടുത്തും.സ്വന്തം മണ്ഡലത്തിലെ ജാഥ പ്രമാണിച്ച് എം.വി. ഗോവിന്ദൻ ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിൽ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ യോഗത്തിൽ പങ്കെടുത്തു.

 സ്ത്രീ​ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​വി​ശ്വാ​സി അ​നു​കൂ​ല​ ​നി​ല​പാ​ട്​:​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണൻ

ശ​ബ​രി​മ​ല​ ​യു​വ​തി​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ടാ​യി​രി​ക്കും​ ​സ​ർ​ക്കാ​ർ​ ​കോ​ട​തി​യി​ൽ​ ​സ്വീ​ക​രി​ക്കു​ക​യെ​ന്ന് ​എ​ൽ.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ​ ​നി​ല​വി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​തി​രു​ത്തു​മോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​യ​മു​ണ്ട​ല്ലോ​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ന് ​ശേ​ഷ​മു​ള്ള​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ.
ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ​ ​വി​ശ്വാ​സി​ക​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും​ ​ദ്രോ​ഹി​ക്കു​ന്ന​തു​മാ​യ​ ​നി​ല​പാ​ടാ​ണ് ​യു.​ഡി.​എ​ഫി​ന്റേ​ത്.​ ​അ​റ​സ്റ്റി​ലാ​യ​ ​ത​ന്ത്രി​ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് ​ശ​രി​യോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കേ​ണ്ട​ത് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​വും​ ​കോ​ട​തി​യു​മാ​ണ്.​ ​ത​ന്ത്രി​ ​അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​നി​ല​കൊ​ള്ളു​ക​യാ​ണ് ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും.​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​അ​ഭി​മാ​ന​ക​ര​മാ​യ​ ​നേ​ട്ട​മു​ണ്ടാ​ക്കി​യെ​ങ്കി​ലും​ ​ഒ​റ്റ​പ്പെ​ട്ട​ ​ചി​കി​ത്സാ​ ​പി​ഴ​വു​ക​ളു​മു​ണ്ടാ​യി.​ ​ഇ​വ​ ​മൂ​ടി​വ​യ്ക്കാ​തെ​ ​പ​രി​ശോ​ധി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ച്ച​ത്.​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജി​നെ​ ​ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത് ​പ്ര​തി​പ​ക്ഷം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.
എ​സ്.​ഐ.​ആ​ർ​ ​അ​ന്തി​മ​പ​ട്ടി​ക​ ​വ​ന്ന​തോ​ടെ​ ​അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ ​പ​ല​രും​ ​പ​ട്ടി​ക​യി​ലി​ല്ല.​ ​അ​ന​ർ​ഹ​ർ​ ​ക​ട​ന്നു​കൂ​ടു​ക​യും​ ​ചെ​യ്തു.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ​നി​ല​വി​ൽ​ ​ഒ​രു​ ​ക​ക്ഷി​യും​ ​അ​ധി​ക​ ​സീ​റ്റ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​മു​ന്ന​ണി​യി​ലെ​ ​സോ​ഷ്യ​ലി​സ്റ്റ് ​പാ​ർ​ട്ടി​ക​ൾ​ ​പ​റ്റു​മെ​ങ്കി​ൽ​ ​ഒ​ന്നാ​വ​ട്ടെ​യെ​ന്നും​ ​ടി.​പി.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞു.

TAGS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.