
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുകളിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യപേക്ഷയിൽ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ എസ്.ഐ.ടിയുടെ റിപ്പോർട്ടും പരിഗണിച്ചു. സോഡിയം, മഗ്നീഷ്യം തുടങ്ങിവയുടെ കുറവു കാരണം ഓർമക്കുറവുണ്ടെന്നും ഇടയ്ക്കിടെ അബോധാവസ്ഥയിലാകുമെന്നും ശങ്കരദാസിന്റെ അഭിഭാഷകർ വിശദീകരിച്ചു. പ്രായവും കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും വാദിച്ചു. ജാമ്യം അനുവദിച്ചാൽ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |