
കേരളത്തിൽ നിന്ന് ആരുമില്ല
ന്യൂഡൽഹി: 'ദ കേരള സ്റ്റോറി-2 : ഗോസ് ബിയോൺഡ‌്' സിനിമ 27ന് റിലീസ് ചെയ്യാനിരിക്കെ, ഇരകളെന്ന് ചൂണ്ടിക്കാട്ടിയ 40ൽപ്പരം സ്ത്രീകളെ അണിയറ പ്രവർത്തകർ മാദ്ധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു.എന്നാൽ കേരളത്തിൽ നിന്ന് ആരുമില്ല. ജാർഖണ്ഡ്,രാജസ്ഥാൻ,പശ്ചിമബംഗാൾ,ബീഹാർ,മദ്ധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര,ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്ര് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പരിചയപ്പെടുത്തിയത്.കേരളത്തിലാണ് ലവ് ജിഹാദിന്റെ തുടക്കമെന്നും,അതു രാജ്യവ്യാപകമായതാണ് സിനിമയുടെ പ്രമേയമെന്നും സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു.ഈ സിനിമയ്‌ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും പ്രോപ്പഗെൻഡ അല്ലെന്ന് കാണിക്കാനാണ് ഇരകളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിച്ചതെന്നും കൂട്ടിച്ചേർത്തു.സിനിമയുടെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായും പങ്കെടുത്തു.
മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഏഴുപേർ
പശ്ചിമബംഗാളിലെ ബഗ്ഡോഗ്രയിൽ നിന്ന് ആറുപേർ
മുംബയ്,ഇൻഡോർ,ഉദയ്‌പൂർ നഗരങ്ങളിൽ നിന്ന് അഞ്ചുപേർ വീതം
ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് 2 പേർ
ജമ്മു,പാട്ന,ഗംഗാനഗർ എന്നിവിടങ്ങളിൽ നിന്നും സ്ത്രീകളെത്തി
താൻ ഇരയെന്ന് ഷൂട്ടിംഗ് താരം
താൻ ലവ് ജിഹാദിന്റെ ഇരയെന്ന് ദേശീയ ഷൂട്ടിംഗ് താരം താര ഷഹ്ദേവ് കേരള കൗമുദിയോട് പറഞ്ഞു. ജാർഖണ്ഡ് റാഞ്ചി സ്വദേശിനിയാണ്.2023ൽ മുൻഭർത്താവ് റഖിബുൾ ഹസൻ എന്ന രഞ്ജിത് കോഹ്‌ലിയെ ജീവപര്യന്തം കഠിനതടവിനും, ഭർതൃമാതാവ് കൗശൽ റാണിയെ 10 വർഷം തടവിനും റാഞ്ചിയിലെ സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു.പ്രണയം നടിച്ചു തന്നെ
2014 ജൂലായ് 7ന് ഹിന്ദുമതാചാരപ്രകാരമായിരുന്നു വിവാഹം ചെയ്തു. രഞ്ജിത് കോഹ്‌ലി എന്നു പറഞ്ഞാണ് പരിചയപ്പെട്ടത്. അതിനുശേഷം നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു. കൊടിയ മർദ്ദനത്തിന് ഇരയാക്കി.സഹോദരനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ പൊലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു. 2018ൽ വിവാഹമോചനം നേടി.സി.ബി.ഐ അന്വേഷിച്ച് ലവ് ജിഹാദാണെന്ന് ബോദ്ധ്യപ്പെട്ട വിഷയമാണെന്നും താര ഷഹ്ദേവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |