
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ എസ്.ആർ.സി അംഗീകൃത 'മാസ്റ്റർ സർജൻ ഇൻ റോബോട്ടിക് സർജറി" പദവിക്ക് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഊർമിള സോമൻ അർഹയായി.
ആഗോള സന്നദ്ധ സംഘടനയായ സർജിക്കൽ റിവ്യൂ കോർപ്പറേഷൻ (എസ്.ആർ.സി) നൽകുന്ന അംഗീകാരമാണിത്. അന്താരാഷ്ട്ര നിലവാരത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മികച്ച രീതിയിൽ റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിനാണ് ഡോ. ഊർമിളയ്‌ക്ക് അംഗീകാരം.
ലാപ്രോസ്‌കോപ്പിക് ഗൈനക്കോളജി സർജറിയിൽ 23 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഡോ. ഊർമ്മിള, 10 മാസത്തിനുള്ളിൽ 100 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗൈനക്കോളജിസ്റ്റ് എന്ന റെക്കാഡിനും ഉടമയാണ്. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമന്റെയും ജി.പി. മഹേശ്വരിയുടെയും മകളാണ്. ഭർത്താവ് ഡോ.കെ.ആർ. ഷാജി മാഞ്ഞാലി ശ്രീനാരായണ മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ വിഭാഗം മേധാവിയാണ്. ഡോ. മാളവിക ഷാജി (ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, മുംബയ് ), ഡോ. ജാനകി ഷാജി (ബെംഗളൂരു) എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |