
തൃശൂർ: കവി എ.അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏർപ്പെടുത്തിയ പതിനാലാമത് അയനം എ.അയ്യപ്പൻ കവിതാപുരസ്‌കാരത്തിന് പി.എ.നാസിമുദ്ദീന്റെ 'ദൈവത്തിനൊപ്പം ഒരു പിക്‌നിക് 'എന്ന കവിതാസമാഹാരം അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് 8ന് അഞ്ചിന് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ.ജി.ശങ്കരപ്പിള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |