
ന്യൂഡൽഹി: ഭീകരാക്രമണ പദ്ധതികൾ തകർക്കാനും പെട്ടെന്ന് പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ ഭീകരവിരുദ്ധ പദ്ധതി 'പ്രഹാർ" ആഭ്യന്തര മന്ത്രാലയം നടപ്പാക്കി. അൽ- ഖ്വയ്ദ, ഐസിസ് തുടങ്ങിയ സംഘടനകളുടെ ഇന്ത്യയിലെ പ്രവർത്തനം, ഭീകര ഗ്രൂപ്പുകളും ആഭ്യന്തര ക്രമിനലുകളും തമ്മിലുള്ള ബന്ധം, ആയുധ വിതരണം, റിക്രൂട്ട്മെന്റ്, എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ, ഇന്റർനെറ്റിലെ ഡാർക്ക് വെബ്‌സൈറ്റുകളിലെ നീക്കങ്ങൾ തുടങ്ങിയവ നിരീക്ഷിക്കും. നുഴഞ്ഞുകയറ്റം, ഡ്രോൺ അധിഷ്ഠിത കള്ളക്കടത്ത്, സൈബർ ആക്രമണങ്ങൾ, ക്രിപ്‌റ്റോകറൻസി ഫണ്ടിംഗ് തുടങ്ങിയവ തടയും.
യുവാക്കൾക്ക്
ബോധവത്കരണം
വിവരങ്ങൾ സമാഹരിക്കാൻ ഐ.ബിയുടെ മൾട്ടി ഏജൻസി സെന്റർ. കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും തമ്മിൽ ഏകോപനം. ഭീകരതയ്‌ക്കെതിരെ യുവാക്കളെ ബോധവത്ക്കരിക്കും
ഭീകരവിരുദ്ധ ആക്രമണങ്ങൾക്കക്കുള്ള നോഡൽ ഏജൻസി നാഷണൽ സെക്യൂരിറ്റി ഗാർഡ്. പ്രാദേശിക ആക്രമണങ്ങളിലും അന്വേഷണ ഏകോപനം ദേശീയ ഏജൻസിക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |