
കോഴിക്കോട്: എൽ.പി.സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാർ റാങ്ക് ലിസ്റ്റ് കടലിലൊഴുക്കി പ്രതിഷേധിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വർഷത്തോളമായിട്ടും ഒരു നിയമനം പോലും നടന്നില്ല. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് നിയമനം ലഭിച്ച് തസ്തിക നഷ്ടം സംഭവിച്ച 27 അദ്ധ്യാപകരെയും അതേ ലിസ്റ്റിൽ നിന്ന് അഡ്വൈസ് മെമ്മോ അയച്ച 12 പേരെയും പരിഗണിച്ച ശേഷമേ പുതിയ ലിസ്റ്റിൽ നിന്ന് നിയമനം നടക്കുകയുള്ളൂ. 3 വർഷം കാലാവധിയുള്ള ലിസ്റ്റിന്റെ 2 വർഷം നിയമനമൊന്നും നടക്കാനിടയില്ലെന്നതാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക. പുതിയ ലിസ്റ്റിൽ നിന്ന് ഒന്നും മൂന്നും റാങ്കുകാർക്കും 13 ഭിന്നശേഷി വിഭാഗക്കാർക്കും അഡ്വൈസ് അയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |