
തിരുവനന്തപുരം: കയർത്തൊഴിലാളിയായ കൊല്ലത്തെ ആർ.എസ്. ശ്രീദേവിക്കും മരംകയറ്റ തൊഴിലാളിയായ കണ്ണൂർ സ്വദേശി കെ.പി.ഗീതയ്ക്കും സംസ്ഥാന തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം. ഇവർക്കുൾപ്പെടെ വിവിധ തൊഴിൽ മേഖലയിൽപെട്ട 20 പേർക്കാണ് പുരസ്കാരം. 2024ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് ഈ വിഭാഗങ്ങളിൽപെടുന്ന തൊഴിലാളികൾക്ക് സർക്കാർ പുരസ്കാരം നൽകുന്നത്.
പുരസ്കാരം നേടിയ മറ്റുള്ളവർ: സെക്യൂരിറ്റി ഗാർഡ്- സുബൈർ (വയനാട്), നിർമ്മാണ തൊഴിലാളി- മധു.കെ (മലപ്പുറം), സെയിൽസ്മാൻ/വുമൺ മിനി.എം (കൊല്ലം), ചുമട്ട് തൊഴിലാളി-അജേഷ്.സി.പി (എറണാകുളം), കരകൗശല വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളി- നീതു.എം.വി (തിരുവനന്തപുരം), തോട്ടം തൊഴിലാളി- ഇന്ദിര (വയനാട്),പാചക തൊഴിലാളി- മേരി മെൽഡ.പി (കാസർകോട്), നഴ്സ്- രവ്യ.സി.ആർ (കോട്ടയം), മാനുഫാക്ചറിംഗ്/പ്രോസസിംഗ്- പരമേശ്വരൻ (പാലക്കാട് ), കള്ളുചെത്ത് തൊഴിലാളി- ഷിബു.എ (കാസർകോട്), ടെക്‌സ്റ്റൈൽ മിൽ വർക്കർ- റെനീഷ്.കെ.ആർ (കോഴിക്കോട്), കശുഅണ്ടി തൊഴിലാളി- ബീവി നാസർ (എറണാകുളം), ബാർബർ ആന്റ് ബ്യൂട്ടീഷ്യൻ- ബബിത ബേബി (കാസർകോട്), തയ്യൽ തൊഴിലാളി ബിനു.പി.എ (ആലപ്പുഴ), മോട്ടോർ തൊഴിലാളി- രോഹിത്.എം (കൊല്ലം), ഐ.ടി- ഷിൻസ് പീറ്റർ (മലപ്പുറം), മത്സ്യത്തൊഴിലാളി- രേഖ കാർത്തികേയൻ (തൃശൂർ), ഗാർഹിക തൊഴിലാളി- ഗോപിക (കണ്ണൂർ).
വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും തൊഴിൽപരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ മേഖലയിലുമുള്ളവരുടെ കഴിവിനെ നിശ്ചിത മാനദണ്ഡങ്ങളിലൂടെ വിലയിരുത്തിയാണ് പുരസ്കാരം നിശ്ചയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |