വടക്കാഞ്ചേരി : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ രാത്രിയിൽ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പിതാവിനും കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കട്ടിലപ്പൂവം സ്വദേശി പ്രദീപിനെ (45) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രിയിലായിരുന്നു ആക്രമണം. വീരോലിപാടം മുളയിൽ താമസിക്കുന്ന പതപ്പാമറ്റത്തിൽ സണ്ണി - ചിന്നമ്മ ദമ്പതികളുടെ മകൻ ജിജോയ്ക്കാണ് (36) ഗുരുതര പരിക്കേറ്റത്. ജിജോ, പ്രദീപിൽ നിന്ന് വാങ്ങിയ പണം തിരിച്ചു നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതര പരിക്കേറ്റ ജിജോയെ തൃശൂർ ഗവ: മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |