
തൃശൂർ: ഭരണഘടനയുടെ ആമുഖം വായിച്ച് തൃശൂർ സബ് രജിസ്ട്രാർ കെ.എം.ജുജുവിന് മുൻപിൽ വേടൻ ഹിരൺദാസ് മുരളിയും നവമി ലതയും രജിസ്റ്ററിൽ ഒപ്പിട്ടു. സാക്ഷികളായി വേടന്റെ സഹോദരൻ ഹരിയും നവമിയുടെ സഹോദരൻ നവീനും. വൈകിട്ട് അഞ്ചരയ്ക്ക് വേടന്റെ മുളങ്കുന്നത്തുകാവിലുള്ള വടക്കെപ്പറമ്പിൽ വീട്ടിലായിരുന്നു വിവാഹം. സാമൂഹികപ്രവർത്തകൻ ടി.എസ്.ശ്യാംകുമാർ വിവാഹച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. അഡ്വ.മനീഷ രാധാകൃഷ്ണൻ നവദമ്പതികൾക്ക് ഭരണഘടനാ ആമുഖം വായിച്ചു നൽകി. ആറിന് പൂമല ലീഫ് റിസോർട്ടിലായിരുന്നു സത്കാരച്ചടങ്ങുകൾ. എഴുത്തുകാരി സാറ ജോസഫ്, മകൾ സംഗീത ശ്രീനിവാസൻ, ഗായകൻ ഷാഫി കൊല്ലം, സിനി ആർട്ടിസ്റ്റുകളായ ബിനീഷ് ബാസ്റ്റ്യൻ, സ്‌നേഹ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |