
വഴിത്തല : എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രകമ്മിറ്റി മുൻ അംഗവും പാലക്കുഴ ഗവ. മോഡൽ ഹൈസ്‌കൂൾ മുൻ അദ്ധ്യാപികയുമായ പാണായിക്കൽ കെ.എൻ. സൗദമ്മ ടീച്ചർ (89) നിര്യാതയായി. ഉള്ളന്നൂർ കുറിയാനിപ്പിള്ളിയിൽ കുടുംബാംഗം. ഗുരുധർമ്മ പ്രചരണസഭ ഇടുക്കി ജില്ലാ കോ-ഓർഡിനേറ്ററായിരുന്നു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കൗൺസിൽ അംഗമായിരുന്ന പി.ആർ. പ്രഭാകരനാണ് ഭർത്താവ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വഴിത്തലയിലെ വീട്ടുവളപ്പിൽ നടക്കും. മക്കൾ : ശ്യാം പി. പ്രഭു (മാനേജിംഗ് ഡയറക്ടർ, ഓറിയോൺ, ദുബായ് & ഷാർജ), ജമുന പി. പ്രഭു (പ്രിൻസിപ്പൽ, വി.എച്ച്.എസ്.ഇ, വാളകം), പ്രശാന്ത് പി. പ്രഭു (എൻജിനിയർ, എത്തിസലാത്ത്, ദുബായ്). മരുമക്കൾ: ഡോ. നതാഷ ശ്യാം (ദുബായ്), ഡോ. അനിൽകുമാർ (കരുണ ആശുപത്രി, മുട്ടം), അനു പ്രശാന്ത് (എച്ച്.ആർ മാനേജർ, എത്തിസലാത്ത്, ദുബായ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |