
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ആനുകൂല്യം പുന:സ്ഥാപിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷകൾ പരിഗണിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും സർക്കാർ എയ്ഡഡ് മേഖലയിലെ അധ്യാപകർക്കും നിശ്ചിത വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കും ഈ വായ്പയ്ക്ക് അർഹതയുണ്ടാകും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വീട് നിർമ്മിക്കുന്നതിനോ ഭൂമി വാങ്ങുന്നതിനോ വേണ്ടി സർക്കാർ നൽകുന്ന കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയാണ് ഹൗസ് ബിൽഡിംഗ് അഡ്വാൻസ്.
യു.ഡി.എഫ്. സർക്കാരിന്റെ കാലം വരെ ജീവനക്കാർക്ക് കിട്ടിയിരുന്ന ഹൗസ് ബിൽഡിംഗ് അഡ്വാൻസിന്റെ വ്യവസ്ഥകൾ 2018ൽ മാറ്റിയതോടെയാണ് ഈ ആനുകൂല്യം മുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |