SignIn
Kerala Kaumudi Online
Thursday, 26 February 2026 1.15 PM IST

കോഴി മുട്ടയിലും വ്യാജൻ? തിളപ്പിക്കുമ്പോൾ പ്ലാസ്റ്റിക്ക് പുറത്ത്; തെളിവ് നിരത്തി സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page

egg

പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വളരെ എളുപ്പത്തിൽ പാചകം ചെയ്യാനും കഴിയുമെന്നതാണ് മറ്റൊരു സവിശേഷത. എന്നാൽ അടുത്തിടെ പ്ലാസ്റ്റിക് മുട്ടകൾ മാർക്കറ്റിൽ വ്യാപകമാണെന്ന തരത്തിൽ പല പ്രചരണങ്ങളും ഉണ്ട്. ഇത് സത്യമാണോ?​ ശരിക്കും പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഉണ്ടോ?​

പ്ലാസ്റ്റിക് മുട്ടകളുടെ തെളിവ് ?

അടുത്തിടെ ശാലിനി ശർമ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് വെെറലായിരുന്നു. താൻ ഓർഡർ ചെയ്തുവാങ്ങിയ മുട്ട പുഴുങ്ങിയപ്പോൾ അതിൽ നിന്നും നൂഡിൽസിന്റെ ആകൃതിയിൽ പുറത്തുവന്ന പ്ലാസ്റ്റിക്കിനെക്കുറിച്ചാണ് യുവതി വീഡിയോയിൽ പറയുന്നത്. സെപ്‌റ്റോയിൽ നിന്ന് വിലകൂടിയ ബ്രാൻഡ് നോക്കിയാണ് താൻ മുട്ട വാങ്ങിയതെന്ന് യുവതി പറയുന്നുണ്ട്. വ്യാജ മുട്ടകൾ വിപണിയിലുണ്ടെന്ന് ഇതുവരെ കേട്ടിട്ടുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് നേരിൽ കണ്ടുവെന്നും യുവതി പറയുന്നു.

egg

'ഞാൻ സെപ്‌റ്റോയിൽ നിന്ന് 'എഗ്ഗോസ് എവരിഡേ' ബ്രാൻഡ് മുട്ടകൾ ഓർഡർ ചെയ്തു. അവ തിളപ്പിക്കാൻ വച്ചയുടനെ മഞ്ഞക്കരുവിന് പകരം പ്ലാസ്റ്റിക് ഉള്ളിൽ നിന്ന് പുറത്തുവരാൻ തുടങ്ങി. പ്ലാസ്റ്റിക് നൂഡിൽസിന്റെ രൂപത്തിൽ ഒരു വസ്തുപുറത്തുവരുന്നത് കണ്ടു. ഓരോ മുട്ടയിലും എഗ്ഗോസ് എവരിഡേ മുദ്ര‌യുണ്ട്. പ്ലാസ്റ്റിക് വ്യാജ മുട്ട നമ്മുടെ വീട്ടിൽ എങ്ങനെ എത്തുന്നുവെന്ന് നോക്കൂ. ഇന്ന് നമ്മൾ വാങ്ങുന്നത് ഇതാണ്.

അവ മറ്റൊരു രീതിയിൽ പാകം ചെയ്തിരുന്നെങ്കിൽ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടെന്ന് മനസിലാകുമായിരുന്നില്ല. പുഴുങ്ങിയ മുട്ടകൾ പൊട്ടിയതുകൊണ്ടാണ് അത് പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്താൻ കഴിഞ്ഞത്. ഇന്ന് ഇത്രയും വലിയ ബ്രാൻഡുകളുടെ അവസ്ഥ ഇതാണെങ്കിൽ,​ കഴിക്കാൻ സുരക്ഷിതമായി എന്താണ് അവശേഷിക്കുന്നത്'- എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്ക അറിയിച്ച് രംഗത്തിത്തിയത്. പിന്നാലെ എഗ്ഗോസ് എവരിഡേ കമ്പനി തന്നെ രംഗത്തെത്തിയിരുന്നു.

A post shared by SHALINI SHARMA🦁 (@climbwithshalini)


'നിങ്ങക്കിങ്ങനെയൊരു അനുഭവമുണ്ടായതിൽ ഞങ്ങൾ വളരെ ഖേദിക്കുന്നു. നിങ്ങളുടെ ആശങ്ക പൂർണമായും മനസിലാക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള അനുഭവമായിരുന്നു ഇത്. ദയവായി നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഞങ്ങൾക്ക് ഡിഎം ചെയ്യുക. ഇത് എത്രയും വേഗം പരിഹരിക്കുന്നതിന് ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് ടീം നിങ്ങളുമായി ബന്ധപ്പെടും. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി'- എന്നാണ് എഗ്ഗോസ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.


ശരിക്കും പ്ലാസ്റ്റിക് മുട്ടകൾ ഉണ്ടോ?

യഥാർത്ഥത്തിൽ പ്ലാസ്റ്റിക് മുട്ടകൾ എന്ന ഒന്ന് ഇല്ലെന്നാണ് എഗ്ഗോസ് കമ്പനി ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. മുട്ടകൾ ഒരു പ്രകൃതിദത്ത കാർഷിക ഉൽപന്നമാണ്. ഉത്പാദനത്തിനുശേഷം വ്യത്യസ്ത ഘട്ടങ്ങളിലെ സംഭരണമോ താപനിലയോ കാരണംഅതിന്റെ ഘടനയിലോ രൂപത്തിലോ വ്യത്യാസങ്ങൾ സംഭവിക്കാം. അത്തരം സ്വാഭാവിക മാറ്റങ്ങൾ കൃത്രിമമോ പ്ലാസ്റ്റിക്‌ വസ്തതുക്കളുടെ സാന്നിദ്ധ്യമോ സൂചിപ്പിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

egg

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് മുൻപ് പുറത്തിറക്കിയ മാർഗനിർദേശവും എഗ്ഗോസ് ചൂണ്ടിക്കാട്ടുന്നുണ്ട്. പ്ലാസ്റ്റിക് അല്ലെങ്കിൽ കൃത്രിമ മുട്ടകൾ ഇല്ല. പ്രകൃതിദത്ത മുട്ടയോട് സാമ്യമുള്ള പ്ലാസ്റ്റിക് മുട്ടകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു സാങ്കേതിക വിദ്യയും നിലവിലില്ലയെന്നാണ് ഫുഡ് സേഫ്റ്റി മുൻപ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നത്.

TAGS: PLASTIC EGGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.