SignIn
Kerala Kaumudi Online
Thursday, 26 February 2026 9.57 PM IST

സ്റ്റൈൽ മന്നന്റെ മകനായി മലയാളത്തിന്റെ ബേസിൽ ജോസഫ്?​ ആകാംക്ഷയിൽ ആരാധകർ

Increase Font Size Decrease Font Size Print Page
rajani-cibi-basil

സൂപ്പർസ്റ്റാർ രജനീകാന്തും മലയാളികളുടെ പ്രിയ സംവിധായകനും നടനുമായ ബേസിൽ ജോസഫും ഒന്നിക്കുന്നു. സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന തലൈവർ 173 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നെൽസൺ ദിലീപ്‌‌കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ന് ശേഷം രജനീകാന്ത് അഭിനയിക്കുന്ന ചിത്രമാണ് താൽക്കാലികമായി 'തലൈവർ 173' എന്ന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ ബേസിൽ ഉണ്ടാകുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. രജനീകാന്തിന്റെ മകന്റെ വേഷം ചെയ്യാൻ അണിയറപ്രവർത്തകർ ബേസിൽ ജോസഫിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.


കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് സിനിമയുടെ നിർമ്മാണം. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിനായി നടി പ്രിയങ്ക മോഹനെയും പരിഗണിക്കുന്നുണ്ട്. നേരത്തെ സംവിധായകൻ സുന്ദർ സി ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ മറ്റു തിരക്കുകൾ കാരണം അദ്ദേഹം മാറിയതോടെയാണ് സിബി ചക്രവർത്തി സംവിധാനം ഏറ്റെടുക്കുകയായിരുന്നു. പക്കാ എന്റർടൈനർ സിനിമയാണ് തലൈവർ 173 എന്ന് നേരത്തെ രജനീകാന്ത് വ്യക്തമാക്കിയിരുന്നു.


നിലവിൽ ജയിലർ രണ്ടിന്റെ പണിപ്പുരയിലാണ് താരം. എസ്ജെ സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, കമൽ ഹാസനുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം നെൽസൺ ദിലീപ്‌‌കുമാറിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം അഭിനയിക്കുന്ന 'അതിരടി' ആണ് ബേസിലിന്റേ വരാനിരിക്കുന്ന ചിത്രം. 2026 മെയ് 14ന് സിനിമ തിയേറ്ററുകളിൽ റിലീസിനെത്തും.

TAGS: RAJANI, BASIL, CIBI, TAMILMOVIE, SUPERSTAR RAJANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.