SignIn
Kerala Kaumudi Online
Thursday, 26 February 2026 3.28 PM IST

കാത്തിരിപ്പ് അവസാനിച്ചു; ഇനി രശ്മിക വിജയ്ക്ക് സ്വന്തം, വിവാഹച്ചടങ്ങുകൾ പൂർത്തിയായി

Increase Font Size Decrease Font Size Print Page
rashmika-mandanna

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹച്ചടങ്ങുകൾ പൂർത്തിയായി. ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹിതരായത്.

തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുള്ള വിവാഹച്ചടങ്ങുകൾ പൂർത്തിയായിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ല. തീർത്തും സ്വകാര്യമായ ചടങ്ങിൽ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

വൈകുന്നേരം കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളും നടത്തും. വിജയ് തെലുങ്ക് സമുദായത്തിൽ നിന്നുള്ളയാളും രശ്മിക കൊഡവ സമുദായത്തിൽ നിന്നുള്ളയാളുമാണ്. മാർച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വച്ച് വിവാഹസൽക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിരോഷിന്റെ വിവാഹം എന്നാണ് ഇരുവരും വിവാഹ ചടങ്ങിനെ വിശേഷിപ്പിച്ചത്. വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് വിരോഷ് എന്ന പേരുണ്ടാക്കിയത്.

2018ൽ 'ഗീതാഗോവിന്ദം' എന്ന ചിത്രത്തിലാണ് രശ്മികയും വിജയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷമാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. പിന്നീട് 2019ൽ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷമാണ് താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നത്. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ രശ്മികയും വിജയും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.

TAGS: RESHMIKA, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.