
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ എം.എ സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ എം.എ ഫിലോസഫി ഫൈനൽ (2008 സ്കീം മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ പരീക്ഷകളുടെ ഓപ്പൺ കോഴ്സ് വിഷയങ്ങളുടെ മാർക്ക് എന്റർ ചെയ്യുന്നതിനുള്ള തീയതി മാർച്ച് 4 വരെ നീട്ടി.
സെനറ്റ്/സ്റ്റുഡന്റ്സ് കൗൺസിലിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടിക സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാല ബഡ്ജറ്റ് 28ന്
തിരുവനന്തപുരം: കേരള സർവകലാശാല ബഡ്ജറ്റ് 28 ന് രാവിലെ 8ന് സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരൻ അവതരിപ്പിക്കും. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സെനറ്റ് യോഗത്തിൽ അദ്ധ്യക്ഷനാവും.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നും നാലും സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം (സി.എസ്.എസ്) പ്രൈവറ്റ് രജിസ്ട്രേഷൻ (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 24 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2023 അഡ്മിഷൻ റഗുലർ, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (2017 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 23 മുതൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |