
കൊച്ചി: യൂക്കോ ബാങ്ക് ജി.ഡി. ബിർള പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു, എം.എ. ഹിന്ദി പരീക്ഷയിൽ വിജയിച്ച മഹാരാജാസ് കോളെജിലെ കാവ്യ പ്രേംകുമാർ, ശ്രീലക്ഷ്മി ശ്രീധരൻ എന്നിവർക്ക് യൂക്കോ ബാങ്ക് രാജ്ഭാഷ പുരസ്‌കാരം സമ്മാനിച്ചു. 5000 രൂപ വീതം ക്യാഷ് അവാർഡും മെമന്റോയും നൽകി. മികച്ച എം.എ ഹിന്ദി വിദ്യാർത്ഥികളെ ആദരിക്കാനായാണ് യൂക്കോ ബാങ്ക് രാജഭാഷാ സമ്മാൻ അവാർഡുകൾ ആരംഭിച്ചത്. ഇതോടൊപ്പം ജി.ഡി. ബിർള പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പ് അസോസിയേറ്റ് പ്രൊഫസർ ഡോ. എ.കെ. ബിന്ദു 'നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ ഡിജിറ്റൽ ഹിന്ദി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂക്കോ ബാങ്ക് എറണാകുളം സോണൽ അസിസ്റ്റന്റ് ജനറൽ മാനേജർ കുൽദീപ് മിശ്ര, സീനിയർ മാനേജർ (രാജ്ഭാഷ) സജിത കെ. കളത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |