
ഭോപ്പാൽ: ' 1917ൽ ഒന്നാം ലോകമഹായുദ്ധകാലത്ത് മുത്തച്ഛൻ ബ്രിട്ടീഷുകാർക്ക് 35,000 രൂപ കടം കൊടുത്തു. 109 വർഷം. പലിശസഹിതം പണം തിരികെ വേണം'
നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മദ്ധ്യപ്രദേശിലെ സെഹോറിൽ നിന്നുള്ള കുടുംബം. കുടുംബം പറയുന്നതനുസരിച്ച് യുദ്ധസമയത്ത് ബ്രിട്ടീഷ് സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അന്ന് സെഹോറിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മുത്തച്ഛൻ സേത്ത് ജുമ്മ ലാൽ റൂത്തിയ അവർക്ക് 3,5000 രൂപ കടംകൊടുത്തു. പണം തിരികെ നൽകുമെന്ന് കാട്ടി ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിന് രേഖകളും കൈമാറി. ഭോപ്പാലിലെ രാഷ്ട്രീയ ഏജന്റായിരുന്ന ഡബ്ല്യു. എസ്. ഡേവിസിന്റെ ഒപ്പുള്ള രേഖകൾ കുടുംബം പങ്കുവച്ചിട്ടുണ്ട്. 1937ൽ സേത്ത് ജുമ്മ ലാൽ മരിച്ചു. പണം പലിശ സഹിതം വേണമെന്ന് ആവശ്യപ്പെട്ട് സേത്ത് ജുമ്മ ലാലിന്റെ ചെറുമകൻ വിവേക് റൂത്തിയയാണ് നിയമനടപടിക്കൊരുങ്ങുന്നത്. പഴയ രേഖകൾ പരിശോധിക്കുന്നതിനിടയിലാണ് രേഖ കണ്ടെത്തിയതെന്ന് വിവേക് പറയുന്നു. എന്നാൽ നൂറ്റാണ്ട് പഴക്കമുള്ള രേഖകളുടെ ആധികാരികതയും നിയമപരമായ സാധുതയും വെല്ലുവിളിയാണെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |