തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ സംഗീത്, അനിൽകുമാർ, സമ്പത്ത് എന്നിവരുടെയും ബഡുക്കളുടെയും ഭൂമി കണ്ടുകെട്ടാൻ കോടതി ഉത്തരവ്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിച്ചത്. ജില്ലയിലെ വിവിധ വില്ലേജുകളിലെ 15 ഭൂമികൾ കണ്ടുകെട്ടും.
രണ്ടാം പ്രതി അനിൽകുമാറിന്റെ സുഹൃത്ത് രഞ്ജിത്, ഇയാളുടെ ഭാര്യ അർച്ചന, ഒന്നാം പ്രതി സംഗീതിന്റെ ഭാര്യ അശ്വതി,അമ്മ മുത്തു അമ്മാൾ, സഹോദരി കവി എന്നിവരുടെ പേരിലുള്ള വസ്തുക്കൾ കണ്ടു കെട്ടും. കഴക്കൂട്ടം, ആറ്റിപ്ര, കുടപ്പനകുന്ന്,കടകംപള്ളി, കുഴിവിള, ഉള്ളൂർ വില്ലേജുകളിൽ പെട്ട ഭൂമി ഏതൊക്കെ സബ് രജിസ്റ്റാർ ഓഫീസുകളുടെ കീഴിലാണെന്ന് കണ്ടെത്താൻ കോടതി വിജിലൻസിന് നിർദ്ദേശം നൽകി.
ജുഡിഷ്യൻ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾ ഒഴികെയുളളവർ മാർച്ച് 16ന് കോടതിയിൽ ഹാജരായി നടപടി ഒഴിവാക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണം. അനിൽകുമാറിന്റെ കാർ ജപ്തി ചെയ്യാനും നിർദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |