
തിരുവനന്തപുരം: തൊഴിലാളികളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയിൽ കേരളം ഒന്നാമതെന്ന് മന്ത്രി വി. ശിവൻകുട്ടി.
മികച്ച തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരങ്ങളുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്നും തൊഴിലിടങ്ങളിലെ പല വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പിലാക്കിയത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. 20 പേർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്
പുരസ്കാരം. തൊഴിൽ നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്.ഷാനവാസ് അദ്ധ്യക്ഷനായി. ലേബർ കമ്മിഷണർ സഫ്ന നസറുദീൻ, വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |