
തിരുവനന്തപുരം: പഠന-ഗവേഷണ വകുപ്പുകളിൽ നാൽപ്പത് ഒരു വർഷ പി.ജി കോഴ്സുകൾ തുടങ്ങുമെന്നും കമ്പ്യൂട്ടർ സയൻസ് വകുപ്പിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബാക്കുമെന്നും കേരള സർവകലാശാല ബഡ്ജറ്റിൽ പ്രഖ്യാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് സിസ്റ്റംസ്, നാനോസയൻസ്, സൈബർ സെക്യൂരിറ്റി, ക്ലൈമറ്റ് സയൻസ്, ബയോഇൻഫോമാറ്റിക്സ്, ഡേറ്റാ അനാലിസിസ് എന്നിവയിലടക്കമാണിത്. . കാര്യവട്ടത്ത് ബിബിഎ എൽ.എൽ.ബി, ബികോം എൽ.എൽ.ബി ഇന്റഗ്രേറ്റഡ് കോഴ്സുകൾ . നാലുവർഷ ബിരുദമടക്കം പരീക്ഷകളുടെ ചോദ്യ ബാങ്ക് പുതുക്കും. 888.33 കോടി വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരനാണ് അവതരിപ്പിച്ചത്.
ടെക്നോപാർക്കിലെ കമ്പനികളുടെ ആവശ്യങ്ങൾക്കും തൊഴിൽ സാദ്ധ്യതകൾക്കും അനുസൃതമായി കാര്യവട്ടം ക്യാമ്പസിലെ കോഴ്സുകൾ പുന:ക്രമീകരിക്കും. . ഹൃദയാഘാത, പാൻക്രിയാസ് ക്യാൻസർ നിർണയത്തിന് എ.ഐ സഹായത്തോടെയുള്ള ചികിത്സാ സൗകര്യം . വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ഡേറ്റാ അനലറ്റിക്സ്, സപ്ലൈ ചെയിൻ, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷ്യൽ ടെക്നോളജി, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ പി.ജി കോഴ്സുകൾ, നാലു വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സുകൾ. അടിയന്തരാവസ്ഥക്കാലത്തെ അനുഭവങ്ങൾ ഇംഗ്ലീഷിൽ . പി.കെ.റോസി, സി.അച്ചുത മേനോൻ, അന്താരാഷ്ട്ര ശ്രീനാരായണ , ഗാന്ധിയൻ , വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ , മഹാത്മാ അയ്യങ്കാളി,അയ്യാ വൈകുണ്ഡ സ്വാമി പഠന ഗവേഷണ കേന്ദ്രങ്ങൾക്ക് ധന സഹായം.
മറ്റ് പ്രധാന
പ്രഖ്യാപനങ്ങൾ
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബി.ബി.എ, ബി.കോം, എം.ബി.എ, എം.കോം കോഴ്സുകൾ .
2037ൽ നൂറു വർഷം തികയുന്ന സർവകലാശാലയെ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയാക്കാൻ പദ്ധതി.
കോളേജുകളിലെ അനദ്ധ്യാപകർക്ക് ഡിജിറ്റൽ സ്കിൽ, ഫിനാൻഷ്യൽ മാനേജ്മെന്റ്, സൈബർ സുരക്ഷ , എ.ഐ സാങ്കേതിക വിദ്യകളിൽ പരിശീലനം.
ജിയോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ പഠന-ഗവേഷണ വകുപ്പുകൾ .
സെനറ്റ് ഹാൾ നവീകരിക്കും. കൊല്ലത്ത് പഠനഗവേഷണ കേന്ദ്രം. മലയാളി പ്രവാസി പഠന കേന്ദ്രം
കാര്യവട്ടം ക്യാമ്പസിൽ ആശുപത്രി.
വയോജനങ്ങളുടെ ആരോഗ്യപാലനം, പോഷകാഹാര ക്രമം എന്നിവയെക്കുറിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് .
ക്യാമ്പസ് ടു കരിയർ പദ്ധതിക്ക് റീസൈക്ലിംഗ് മൈക്രോപ്ലാന്റ് . കോളേജുകളിൽ സ്റ്റുഡന്റ് പാലിയേറ്റീവ് സ്വാന്തന പരിചരണം.
ക്രിക്കറ്റ് ടൂർണമെന്റ്. ഭരത് മുരളി നാടകോത്സവം. ഭാരതപ്പുഴ പഠന പദ്ധതി. വിമുക്തി പദ്ധതി.
.അഫിലിയേറ്റഡ് കോളേജുകളിൽ കരിയർ ഡവലപ്മെന്റ് കൗൺസലിംഗ്
ഗവേഷകർക്ക് അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഗ്രാന്റ്. . കാര്യവട്ടത്ത് മെന്റൽ വെൽനസ് സെന്റർ.
വിദ്യാർത്ഥി യൂണിയനുകൾക്ക് 7ലക്ഷം വീതം സഹായം.
കുങ്കുമപ്പൂവ് കൃഷിക്ക് ഇൻകുബേഷൻ സൗകര്യം.. തദ്ദേശ സസ്യങ്ങളിൽ നിന്ന് കാൻസർ ഔഷധങ്ങൾ നിർമ്മിക്കാൻ ഗവേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |