
തൃശൂർ: സംസ്ഥാന മിസ്റ്റർ ആൻഡ് മിസ് ശരീര സൗന്ദര്യ മത്സരങ്ങൾ ഇന്ന് തൃശൂർ ടൗൺ ഹാളിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ താരങ്ങളടക്കം 300 പേർ പങ്കെടുക്കും. കേരള സ്‌പോർട്‌സ് കൗൺസിലിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഒഫ് കേരളയാണ് മത്സരം സംഘടിപ്പിക്കുന്നത്. ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവരെ ഈ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് ബാബു ചെറിയാൻ, ജനറൽ സെക്രട്ടറി ടി.വി. പോളി, ട്രഷറർ മെൽവിൻ പോൾ, എ.പി. ജോഷി, എ.എസ്. ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |