
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യു.എൻ.എ) ആവശ്യപ്പെട്ടു. യു.എൻ.എ മുമ്പ് നടത്തിയ സമരങ്ങളുടെ ഭാഗമായി ശമ്പളം പരിഷ്കരിക്കാൻ ഉത്തരവിട്ടെങ്കിലും നാളിതുവരെ പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങുന്നതെന്ന് ഇവർ പറയുന്നു. തുല്യജോലിയ്ക്ക് തുല്യവേദനം,എല്ലാ ലേബർ നിയമങ്ങളും നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങൾ.ഇതിന്റെ അടിസ്ഥാനത്തിൽ നാളെ പണിമുടക്കിയുള്ള സമരവും സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷോബി ജോൺ,വർക്കിംഗ് പ്രസിഡന്റ് റജി ജോൺ,അച്ചു,നിത്യ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |