
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ 42 ഏക്കർ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനെന്ന വ്യാജേന സ്വകാര്യ ഏജൻസികൾക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പിയിൻ കമ്മിറ്റി പരാതി നൽകി. ദേശീയ പാതയോട് ചേർന്ന 500കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് കൈമാറുന്നത്. ഇതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ സംഘമാണെന്നാണ് പരാതി. സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പദ്ധതിരേഖയോ കരാർ വ്യവസ്ഥകളോ സർവകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. 700കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റേഡിയം നിർമ്മാണത്തിന് 125കോടി കിഫ്ബിയിൽ നിന്ന് അനുവദിച്ചതല്ലാതെ ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |