
കൊച്ചി: 'കേരള സ്റ്റോറി 2" സിനിമയുടെ പേരിൽ നിന്ന് കേരള എന്നത് നീക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയെത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികൾ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാകുന്നതിന്റെ കഥ പറയുന്ന സിനിമയാണിത്. സാങ്കൽപ്പിക കഥയാണെന്ന് എഴുതിക്കാണിക്കുകയും വേണം. കെ.സി. ചന്ദ്രമോഹനൻ അടക്കമുള്ളവർ നൽകിയ ഹർജി അടുത്ത ദിവസം കോടതി പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |