
സൂപ്പർ സ്റ്റാറുകളായ രജനികാന്തും കമൽഹാസനും നായകന്മാരായി നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ. ഇതാദ്യമായാണ് പ്രിയങ്ക മോഹൻ, രജനി - കമൽ ചിത്രത്തിൽ. ശിവകാർത്തികേയൻ നായകനായി നെൽസൻ സംവിധാനം ചെയ്ത ഡോക്ടറിൽ നായിക പ്രിയങ്ക മോഹനായിരുന്നു. അനിരുദ്ധ രവിചന്ദറാണ് രജനി -കമൽ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. രാജീവ് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തമിഴിലെ ആദ്യ 1000 കോടി പടം ആകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. 47 വർഷങ്ങൾക്കുശേഷം ആണ് തമിഴകത്തെ പ്രിയപ്പെട്ട താരങ്ങൾ ഒരു സിനിമയിൽ ഒന്നിച്ച് എത്തുന്നത്.
ചിത്രത്തിന്റെ ഗ്ളിംപ്സ് വീഡിയോ വൈറലായിരുന്നു. മലയാളിതാരം ബേസിൽ ജോസഫ് ചിത്രത്തിൽ ഉണ്ടാകും എന്നാണ് വിവരം. രജനികാന്തിന്റെ മകന്റെ വേഷം ആയിരിക്കും ബേസിൽ അവതരിപ്പിക്കുക എന്നാണ് വാർത്തകൾ. എന്നാൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണമില്ല. ആർ. നിർമ്മൽ ആണ് എഡിറ്റർ. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മുവീസും ചേർന്നാണ് നിർമ്മാണം. അടുത്തവർഷം പൊങ്കൽ റിലീസായാണ് ഒരുങ്ങുന്നത്. രാജ് കമൽ ഫിലിംസ് നിർമ്മിച്ച് സിബി ചക്രവർത്തിയുടെ സംവിധാനത്തിൽ രജനികാന്ത് ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിന് ശേഷമേ രജനി-കമൽ- നെൽസൺ ചിത്രം ആരംഭിക്കൂ.
ഇതാദ്യമായാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
