
ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മകന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വിദഗ്ദ്ധരുടെ അസംബ്ലി ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഖമനേയി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അലിറെസ അറഫിക്കാണ് പരമോന്നത് നേതാവിന്റെ ആക്ടിംഗ് ചുമതല നല്‍കിയിരിക്കുന്നത്.
ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മോജ്തബ ഖമനേയി രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവാകുമെന്നാണ് സൂചന. ഇറാനെതിരായ യുഎസ്- ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഖമേനിയും ഭാര്യയും മകളും മരുമകളും ചെറുമകളും കൊല്ലപ്പെട്ടിരുന്നു. ഖമനേയിക്ക് ആറ് മക്കളാണ് ഉണ്ടായിരുന്നത്. മോജ്തബ ഇപ്പോഴും സുരക്ഷിതനായി കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ പരമോന്നത നേതാവിനേയും വധിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
ഇസ്രയേലിനെ തകര്‍ക്കുമെന്ന നിലപാട് തുടരുന്നിടത്തോളം ആരെയാണ് പരമോന്നത് നേതാവായി നിയമിക്കുന്നതെങ്കിലും അയാളായിരിക്കും ഇസ്രയേലിന്റെ അടുത്ത ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി എക്‌സില്‍ കുറിച്ചു. ആരാണ് പുതിയ നേതാവെന്നോ, എന്താണ് പേരെന്നോ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നതോ ഒന്നും തന്നെ ഒരു വിഷയമേ ആയിരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും താനും ഇതിനുള്ള നിര്‍ദേശം നല്‍കി കഴിഞ്ഞുവെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |