SignIn
Kerala Kaumudi Online
Thursday, 05 March 2026 4.29 AM IST

തിരഞ്ഞെടുപ്പിൽ കള്ളപ്പണം: വല മുറുക്കി ആദായ നികുതി വകുപ്പ്

Increase Font Size Decrease Font Size Print Page
tax

കൊച്ചി: തിരഞ്ഞെടുപ്പിന് മുൻപേ കള്ളപ്പണ ഇടപാടുകൾ തടയാൻ സമഗ്ര പദ്ധതിയുമായി ആദായനികുതി വകുപ്പ്. കൊച്ചിയിൽ കൺട്രോൾ റൂം തുറന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുതൽ പ്രക്രിയ പൂർത്തിയാകുന്നതുവരെ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.

സംസ്ഥാനത്തും അതിർത്തി മേഖലകളിലും പ്രത്യേക നിരീക്ഷണം നടത്തും.

പെരുമാറ്റച്ചട്ടം നിലവിൽ വന്നാലുടൻ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാദ്ധ്യതയുള്ള കണക്കിൽപ്പെടാത്ത പണം, സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയുടെ നീക്കം കർശനമായി നിരീക്ഷിക്കുമെന്ന് ആദായനികുതി ഡയറക്ടറേറ്റ് (അന്വേഷണ വിഭാഗം) പറഞ്ഞു. ഇതു സംബന്ധിച്ച വിവരം ജനങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

കൺട്രോൾ റൂം

റൂം നമ്പർ: 603, ആറാം നില,
ഡയറക്ടർ ജനറൽ ഒഫ് ഇൻകം ടാക്‌സ് (ഇൻവെസ്റ്റിഗേഷൻ)
ആയകർ ഭവൻ, പഴയ റെയിൽവേ സ്റ്റേഷൻ റോഡ്
കൊച്ചി.

ടോൾഫ്രീ നമ്പർ: 1800 425 3173,
മൊബൈൽ / വാട്ട്‌സ്ആപ്പ് : 8547002030
ഇമെയിൽ: kerala.election2024@income.gov.in

'സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്ത പണം ഉപയോഗിക്കുന്നത് തടയാൻ സമഗ്രമായ ക്രമീകരണം ഏർപ്പെടുത്തിയത്".

വക്താവ്

ആദായനികുതി വകുപ്പ്

TAGS: INCOME TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.