
മുംബയ്: ഈഡനില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. സെമിഫൈനലിലും മിന്നും ഫോം തുടര്‍ന്ന താരം 26 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറിയും നേടി. തുടക്കത്തില്‍ തന്നെ സഹ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അതൊന്നും സഞ്ജുവിന്റെ ബാറ്റിംഗിനെ ബാധിച്ചിരുന്നില്ല. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ബൗണ്ടറിയും സിക്‌സും നേടിയാണ് മലയാളി താരം തുടങ്ങിയത്.
ആര്‍ച്ചറുടെ രണ്ടാം ഓവറില്‍ ഭാഗ്യവും താരത്തെ തുണച്ചു. 15 റണ്‍സ് നേടി നില്‍ക്കെ മിഡ് ഓണില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക് ,സഞ്ജു നല്‍കിയ ക്യാച്ച് വിട്ടുകളഞ്ഞു. ജോഫ്ര ആര്‍ച്ചറെ മിഡ് വിക്കറ്റിന് മൂകളിലൂടെ നേടിയ പടുകൂറ്റന്‍ സിക്‌സര്‍ കണ്ട് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് സന്തോഷം അടക്കാനായില്ല. സഞ്ജുവിനായി താരം ഗ്യാലറിയില്‍ ആവേശത്തോടെയാണ് കയ്യടിച്ചത്.
ബാറ്റിംഗ് തുടരുന്ന സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടി മുന്നേറുകയാണ്. 26 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതമാണ് താരം അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. ഏറ്റവും ഒടുവിലെ സ്‌കോര്‍ അനുസരിച്ച് 9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലാണ് ഇന്ത്യ. 32 പന്തുകളില്‍ നിന്ന് 66 റണ്‍സ് നേടി താരം ബാറ്റിംഗ് തുടരുകയാണ്. എട്ട് ഫോറും നാല് സിക്‌സറുകളും ഇതുവരെ സഞ്ജു അടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |