
ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ ഹോംഗ് കോംഗിന്റെ ആംഗസ് എൻഗ് കാ ലോംഗിനെ മൂന്ന്
ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ ക്വാർട്ടറിലേക്ക് എത്തിയത്. സ്കോർ : 21-19,21-23,21-10. ആദ്യ റൗണ്ടിൽ ചൈനയുടെ ഷി യുഖിയേയും ലക്ഷ്യ മൂന്ന് ഗെയിംനീണ്ട മത്സരത്തിലാണ് തോൽപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |