
നിർമ്മാണം മൈത്രി മൂവി മേക്കേഴ്സ്
സൂപ്പർ ഹീറോ ചിത്രങ്ങളുമായി തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ബോളിവുഡ് സൂപ്പർ താരം സൽമാനും ഒരുങ്ങുന്നു. അല്ലു അർജുൻ നായകനാകുന്ന സൂപ്പർ ഹീറോ ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യാനാണ് സാദ്ധ്യത. അറ്റ്ലി ചിത്രം പൂർത്തിയാക്കിയശേഷം ലോകേഷ് കനകരാജ്, സുകുമാർ എന്നിവരുടെ ചിത്രങ്ങൾക്കു ശേഷം സൂപ്പർ ഹീറോ ചിത്രത്തിലേക്ക് നീങ്ങാനാണ് അല്ലു അർജുന്റെ ആലോചന. ബേസിൽ ജോസഫുമായി അല്ലു അർജുൻ കൈകോർക്കും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. പുഷ്പയുടെ മൂന്നാം ഭാഗവും ലോകേഷ് കനകരാജിന്റെ മാസ് ആക്ഷൻ ചിത്രവും പൂർത്തിയാക്കി 2028ൽ ആയിരിക്കും അല്ലു അർജുന്റെ സൂപ്പർ ഹീറോ ഫാന്റസി ചിത്രം ആരംഭിക്കുക. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലെ ഗീത ആർട്സ് ആയിരിക്കും നിർമ്മാണം.മലയാളത്തിൽ 'മിന്നൽ മുരളി' എന്ന സൂപ്പർ ഹീറോ ചിത്രം ഒരുക്കി വിസ്മയിപ്പിച്ചതാണ് ബേസിൽ ജോസഫ്. അടുത്തിടെ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ പ്രീ-വെഡ്ഡിംഗിന് ബേസിൽ ജോസഫ് പങ്കെടുത്തിരുന്നു. അല്ലു അർജുനുമായി കൈകോർക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്ന് കരുതുന്നുണ്ട് പ്രേക്ഷകർ. അതേ സമയം സൽമാൻഖാൻ സൂപ്പർ ഹീറോയായി എത്തുന്ന ചിത്രം ഫാമിലി മാൻ വെബ് സീരീസിലൂടെ ശ്രദ്ധേയരായ രാജ് ആന്റ് ഡി. കെ. ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട സൽമാൻ തിരക്കഥ പൂർത്തിയാക്കാൻ നിർ ദേശം നൽകി . നവംബറിൽ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും റീൽ ലൈഫ് എന്റർടെയ്നർമെന്റും ചേർന്നാണ് നിർമ്മാണം. രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും (രാജ് ആന്റ് ഡി കെ ) ചേർന്നാണ് തിരക്കഥ. വൻതാരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
