
ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രിമാർ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടി പ്രഹസനം മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ ആരോപിച്ചു.ദേശീയപാത സ്ഥലം ഏറ്റെടുത്ത് പണം ലഭ്യമായിട്ടും മെഡിക്കൽ കോളേജ് പി.ടി.എ കമ്മിറ്റിയും സ്റ്റുഡൻസും ചുറ്റുമതിൽ നിർമ്മാണത്തിനായി കോടതികയറി വിധി സമ്പാദിച്ചത് അട്ടിമറിക്കാൻ നോക്കിയവരാണ് ഇപ്പോൾ മതിലിന്റെ അടിത്തറ കെട്ടി പൂർത്തിയാകുമ്പോൾ നിർമ്മാണ ഉദ്ഘാടനത്തിന് വരുന്നത്.ട്രോമ കെയർ ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കാതെയും യാതൊരു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും മന്ത്രിമാരും എം.എൽ.എയും ചേർന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന ഇത്തരം നാടകങ്ങൾ തിരിച്ചറിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |