
കൊല്ലം: ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരിച്ച പിറവന്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി. പിറവന്തൂർ കടയ്ക്കാമൺ അൽ ഹയാത്തിൽ പരേതനായ മൈതീൻ പിള്ള റാവുത്തരുടെ മകൻ ഈഗിൾ ബാബുവാണ് (അലി ഖാൻ-73) കുവൈറ്റിൽ ബുധനാഴ്ച രാത്രി 12 മണിയോടെ മരിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം വിമാനസർവ്വീസുകൾ റദ്ദാക്കിയതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഫർവാനിയയിലെ സബാനിയ ആശുപത്രി മോർച്ചറിയലാണ്. ഒന്നരമാസം മുൻപാണ് അലി ഖാനും ഭാര്യ ബിൽക്കിസും സന്ദർശക വിസയിൽ കുവൈറ്റിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മകളുടെ അടുത്തേക്ക് പോയത്. മക്കൾ: ഫൗസിയ, ഫാസിൽ ഖാൻ, ഫൈസൽ ഖാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |